v

ആറ്റിങ്ങൽ: ശിവഗിരി തീർത്ഥാടകർക്ക് സ്വീകരണവും ഭക്ഷണവും വിശ്രമവും നൽകാൻ വിപുലമായ ഒരുക്കങ്ങളുമായി വടശ്ശേരിക്കോണം എസ്.എൻ.ഡി.പി ശാഖ. വടശേരിക്കോണത്ത് കഴിഞ്ഞ ദിവസം ചേർന്ന ശാഖാങ്ങളുടെയും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തിൽ ശാഖാ പ്രസിഡന്റ് എ സാബു അദ്ധ്യക്ഷത വഹിച്ചു. 30ന് തീർത്ഥാടകർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.

വിവിധ അനാഥലയങ്ങൾക്കും ഭക്ഷണപ്പൊതികൾ എത്തിക്കും. ഭാരവാഹികളായി ജെ ശ്രീജിത്ത് (ചെയർമാൻ) ആർ ഷാജി (ജനറൽ കൺവീനർ), ബി.ശ്യാമപ്രസാദ്, ബി പ്രഭാഷ്, എം.ജഹാംഗീർ, രാജീവ് നാരായണൻ, വി.ടി. രാജൻ, എസ് മണിലാൽ ബി. സാബു ,(രക്ഷാധികാരികൾ ) തമ്പി രാജ്, എസ് സാബു , മിനി സുരേഷ് (വൈസ് ചെയർമാൻ മാർ ), ലാജി, രമണൻ, ചിന്തു പ്രസാദ് (അലങ്കാര കമ്മിറ്റി) ചിന്തു പ്രസാദ്, ഷാജി കൊച്ചനി, വിജയൻ, ശശിധരൻ, രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ (ഫുഡ് കമ്മറ്റി ) അനിൽകുമാർ (ട്രഷറർ) എന്നിവരെ യോഗം തിരത്തെടുത്തു. ഭക്ഷണപ്പൊതികൾ ആവശ്യമുള്ളവർ 9567178220, 949546 55 60,8943075795 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.