
ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ എയ്ഡ്സ് ദിനത്തിൽ വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് നൽകി. സ്‌കൂൾ ജെ.ആർ.സി യൂണിറ്റിന്റെയും ബയോളജി സബ്‌ജക്ട് കൗൺസിലിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ഇ.നസീർ, എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, വൈസ് ചെയർമാൻ മധുസൂദനൻ നായർ, എച്ച്.എം സുജിത്ത്. എസ്, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച്.എ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.രമാദേവി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജു എന്നിവർ ആശംസകൾ അറിയിച്ചു. ജെ.ആർ.സി കൗൺസിലർ. സിന്ധു, സൗമ്യ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജെ.ആർ.സി കൗൺസിലർ ദിവ്യ സ്വാഗതവും നിസാർ അഹമ്മദ് നന്ദി പറഞ്ഞു. എല്ലാ ആരോഗ്യ പ്രവർത്തകർക്കും കേഡറ്റുകൾ റെഡ് റിബൺ നൽകി.