vjmd

വെഞ്ഞാറമൂട്: കേരളകൗമുദി ബോധപൗർണമി ക്ലബ്ബും കുമാരനാശാൻ സ്‌മാരക എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ' ആദരവ് 2023 ' പരിപാടി വെഞ്ഞാറമൂട് ശ്രീപദ്മം ഓഡിറ്റോറിയത്തിൽ അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു.

കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) ആർ.ചന്ദ്രദത്തിന്റെ അദ്ധ്യക്ഷതയിൽ ദേശീയ ഫിലിം സെൻസർ ബോർഡ് അംഗം ബിന്ദു സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ അടൂർ പ്രകാശ് എം.പി ആദരിച്ചു. ബി.കെ.സെൻ (അദ്ധ്യാപകൻ), കണ്ണൂർ വാസൂട്ടി (നാടകം), ജയദേവൻ സാധകം, (ജീവകാരുണ്യ പ്രവർത്തനം), ഡോ.തേമ്പാംമൂട് സഹദേവൻ (മനുഷ്യാവകാശ പ്രവർത്തകൻ), ഗായത്രി സുരേഷ് (കേരള യൂണിവേഴ്സിറ്റി റാങ്ക് ജേതാവ്), ചന്ദന എൻ.നായർ (സി.ബി.എസ്.ഇ നാഷണൽ റാങ്ക്), ആദിത്യ (കെ.കെ.എ.എസ് കരാട്ടെ ചാമ്പ്യൻ), സഫ്‌വ സക്കീർ (നാഷണൽ ഗെയിംസ് സ്വർണമെഡൽ) എന്നിവർ ആദരവ് ഏറ്റുവാങ്ങി. എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര, കൺവീനർ എസ്.ആർ.രജികുമാർ,ചന്ദു വെള്ളുമണ്ണടി,അർജുനൻ വയ്യേറ്റ് എന്നിവർ പങ്കെടുത്തു.