തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം തിരു. ജില്ല നോർത്ത് യു.ആ‌ർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിദിനം ആഘോഷിച്ചു. രാവിലെ പേട്ട ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാരംഭിച്ച വിളംബര റാലി വാർഡ് കൗൺസിലർ സുജാ ദേവി ഫ്ലാഗ് ഒഫ് ചെയ്തു.

വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വേഷങ്ങളും റാലിയുടെ ഭാഗമായി. കുട്ടികളും അദ്ധ്യാപകരും ചേർന്ന് കൗമുദി ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി. തുടർന്ന് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ കലാപരിപാടികൾ പേട്ട ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. 73 സ്‌കൂളുകളിൽ നിന്നായി 31 വിദ്യാർത്ഥികൾ ഡാൻസ്.പാട്ട്,ഫാൻസി ഡ്രസ് എന്നിവ അവതരിപ്പിച്ചു. ഇൻക്യൂസിവ് എഡ്യുക്കേഷൻ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീകുമാർ,യു.ആ‌ർ.സി ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ അനൂപ്,യു.ആ‌ർ.സി പ്രോഗ്രാം ഹെഡ് ഇസ്‌മയിൽ,സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.