
ബാലരാമപുരം: നേമം ഗവ.യു.പി.സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നേമം ഗവ.യു.പി.എസിലെ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ വിദ്യാർത്ഥികൾ നാടിന്റെ ചരിത്രം, സംസ്കാരം, പുരാതന സാഹിത്യം എന്നിവയുടെ ശേഷിപ്പുകൾ സൂക്ഷിക്കുന്ന അമരവിളയിലെ ചരിത്ര മാളിക സന്ദർശിച്ചു. നാലു മണിക്കൂറോളം കുട്ടികൾ ഇവിടെ ചെലവഴിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി കാഞ്ഞിരംകുളം ആനന്ദ കലാകേന്ദ്രത്തിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ കളിമൺ ശില്പശാല, ടി.വി.അവതാരക ഷിജിന പ്രീതിന്റെ നേതൃത്വത്തിൽ ബലൂൺ ആർട്ട്, അനാമിക അജിത്തിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനം എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, അദ്ധ്യാപകരായ പ്രിയാകുമാരി, സ്വപ്നകുമാരി,അജയ് കുമാർ,അബ്ദുൽ ഷുഹൂദ്,ബിന്ദു,രമ്യ,അനൂപ് എന്നിവർ പങ്കെടുത്തു. ക്യൂറേറ്റർ അഭിലാഷ് കുമാറിന് എസ്.പ്രേംകുമാർ ഉപഹാരം സമ്മാനിച്ചു.