
നെയ്യാറ്റിൻകര: നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിലെ വഴി വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ റാന്തൽ ലൈറ്റ് ഉയർത്തി കാണിച്ച് പ്രതിഷേധിച്ചു. കൗൺസിലർമാരായ ഷിബു രാജ് കൃഷ്ണ, കൂട്ടപ്പന മഹേഷ്, അഡ്വ. സ്വപ്നജിത്, വേണുഗോപാൽ, കല ടീച്ചർ, അജിത, സുമ എന്നിവർ നേതൃത്വം നൽകി. ആലുംമൂട് കൗൺസിലർ മഞ്ചത്തല സുരേഷ് റാന്തൽ ലൈറ്റ് ഉയർത്തി കാട്ടി പ്രതിഷേധിച്ചു.
ഇലക്ട്രിസിറ്റി ഓഫീസുമായി ബന്ധപ്പെട്ട നിലാവ് പദ്ധതിയിൽ മാറ്റാനുള്ള ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് നടപടിയെടുക്കാമെന്നും അല്ലാത്ത പക്ഷം സ്വകാര്യ ഏജൻസി റീടെൻഡർ നടപടികളിലൂടെ മുഴുവൻ ലൈറ്റുകളും കത്തിക്കാമെന്നും നഗരസഭാ ചെയർമാൻ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.