
മമ്മൂട്ടി ആരാധകർ ആഘോഷിക്കുന്ന കഥാപാത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ. ബിഗ്ബി വീണ്ടും തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. 4 കെ ദൃശ്യമികവോടെ അടുത്തവർഷം ചിത്രം റിലീസ് ചെയ്യും. ഇതിനുശേഷം എച്ച്.ആർ ഒ.ടി.ടിയിലും സ്ട്രീം ചെയ്യും. അമൽ നീരദ് എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രമാണ് ബിഗ്ബി. 2007ൽ റിലീസ് ചെയ്ത ചിത്രത്തിൽ മനോജ് കെ. ജയൻ, നഫീസ അലി, ബാല, സുമിത് നവൽ, ലെന തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ. ഉണ്ണി ആർ ആണ് രചന നിർവഹിച്ചത്. അതേസമയം ബിഗ്ബിയുടെ രണ്ടാംഭാഗത്തിന് കാത്തിരിക്കുകയാണ് ആരാധകർ. രണ്ടാം ഭാഗമായി ബിലാൽ വരുന്നുവെന്ന് പ്രഖ്യാപനവും ഉണ്ടായിരുന്നു. എന്നാൽ ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും മറ്റൊരു ചിത്രത്തിന് വേണ്ടി അടുത്ത വർഷം ഒരുമിക്കുന്നുണ്ട്.