ss

ഏറെ ശ്രദ്ധേയമാണ് ഈ ആഴ്ച തിയേറ്രറിൽ എത്തുന്ന ചിത്രങ്ങളുടെ ടൈറ്റിൽ. വർഷാന്ത്യത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളുടെ റിലീസാണ് ഡിസംബർ 8ന് നടക്കുക. 8 ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. ആസിഫ് അലി നായകനാവുന്ന എ രഞ്ജിത്ത് സിനിമ, മുകേഷ്, ഉണ്ണി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്യുന്ന കാഥികൻ, ഇന്ദ്രൻസ് ചിത്രം നൊണ, ദേവ് മോഹൻ നായകനാവുന്ന പുള്ളി, കാളിദാസ് ജയറാം നായകനായ രജനി,​ ബിജു സോപാനം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റാണി,

ആൻസൻ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാജാസാഗർ സംവിധാനം ചെയ്യുന്ന താൾ ,​ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്യുന്ന ചീനാ ട്രോഫി എന്നിവയാണ് ചിത്രങ്ങൾ.

നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവഹിക്കുന്ന എ രഞ്ജിത്ത് സിനിമയിൽ നമിത പ്രമോദ് ആണ് നായിക. വിനിൽ സ്കറിയ വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന രജനിയിലും നമിത പ്രമോദ് ആണ് നായിക.

രാജേഷ് ഇരുളം ആണ് നൊണ എന്ന ചിത്രത്തിന്റെ സംവിധായകൻ. ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളിയിൽ

മീനാക്ഷി ദിനേശ് ആണ് നായിക. നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന റാണിയിൽ ശിവാനി മേനോനും ബിജു സോപാനത്തിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അതേസമയം അനൂപ് മേനോൻ രചന നിർവഹിച്ച് നായകനായി അഭിനയിക്കുന്ന ഒാ സിൻഡ്രെല്ല 7ന് റിലീസ് ചെയ്യും. നർത്തകിയും ബിഗ് ബോസ് നാലാം സീസണിലെ ടൈറ്റിൽ വിന്നറുമായ ദിൽഷ പ്രസന്ന നായികയായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.