sivagiri-crowd

ശിവഗിരി : മഹാതീർത്ഥാടനകാലം 15നു തുടങ്ങാനിരിക്കേ നാടിന്റെ നാനാഭാഗത്തു നിന്നും തീർത്ഥാടകർ ശിവഗിരിയിലെത്തി നേർച്ചകാഴ്ചകൾ നടത്തി ഗുരുപൂജാപ്രസാദം സ്വീകരിച്ചു മടങ്ങുന്നു. പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ പങ്കുകൊള്ളാൻ നാട്ടിൽ നിന്നും മറുനാടുകളിൽ നിന്നുമായി ധാരാളംപേർ എത്തിച്ചേരുന്നുണ്ട്. മഹാഗുരുപൂജയ്ക്കായി ശിവഗിരിയിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് പൂജ നടത്തി പ്രസാദം ലഭ്യമാക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ശിവഗിരി മഠത്തിലും മഹാസമാധിയിലും വൈദിക മഠത്തിലും പർണ്ണശാലയിലും ബോധാനന്ദ സ്വാമി സമാധിയിലും പ്രാർത്ഥനയ്ക്കു ശേഷമാണ് ഭക്തരുടെ മടക്കം.