വർക്കല: സാംസ്കാരിക വകുപ്പിന്റെ കീഴിൽ ചെമ്പഴന്തി ആസ്ഥാനമായുള്ള ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിന്റെയും കവലയൂർ ഗുരുമന്ദിര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാഗുരുവിനെ അറിയാൻ എന്ന പരിപാടി കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ഡയറക്ടർ പ്രൊഫസർ ശിശുപാലൻ, യോഗ പരിശീലകൻ ഉല്ലാസ്.ഡി. കുമാർ എന്നിവർ പ്രഭാഷണം നടത്തി. കവലയൂർ ഗുരുമന്ദിരസമിതി പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. കവലയൂർ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് സത്യശീലൻ, പഠനകേന്ദ്രം അസിസ്റ്റന്റ് അഡ്മിനിസ്റ്റേറ്റർ അഡ്വ.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.