നെടുമങ്ങാട് : അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡ് ഉപതിരഞ്ഞെടുപ്പ് 12 ന് നടക്കും.സിറ്റിംഗ്‌ മെമ്പറും ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി പ്രസിഡന്റുമായ ഐ.മിനി ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി സ്ഥാനാർത്ഥിയാണ് രണ്ടാമത് എത്തിയത്.വാർഡ് നിലനിറുത്താൻ സി.പി.എമ്മും പിടിച്ചെടുക്കാൻ ബി.ജെ.പി, കോൺഗ്രസ് മുന്നണികളും ശക്തമായ പ്രചാരണങ്ങളാണ് നടത്തുന്നത്.ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുണ്ട്. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, സി.പി.എം നേതാക്കളായ കെ.എസ്.സുനിൽകുമാർ,ആർ.പി ശിവാജി,എ.എ റഷീദ്,കെ.സുകുമാരൻ,ആർ.ജെ.ഡി അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി മൈലം സത്യാനന്ദൻ,എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്.കൃഷ്ണകുമാരി തുടങ്ങിയവർ സംസാരിച്ചു.