ko

കോവളം: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മാതൃസമിതി രൂപീകരണ യോഗവും ഉദ്ഘാടനവും ക്ഷേത്രം സെക്രട്ടറി സ്വാമി ബോധി തീർത്ഥ നിർവഹിച്ചു. ചടങ്ങിൽ കുന്നുംപാറ ശ്രീ ബാലസുബ്രഹ്മണ്യ സമാജം പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ അദ്ധ്യക്ഷനായിരുന്നു.

ക്ഷേത്രം വികസന കമ്മിറ്റി ജനറൽ കൺവീനർ കെ.ശിശുപാലൻ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ സി.ഷാജിമോൻ, എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖാ പ്രസിഡന്റ് എ.സതികുമാർ, വൈസ് പ്രസിഡന്റ് ടി.സുധീന്ദ്രൻ, അനിരുദ്ധൻ, സന്തോഷ് കൃഷ്ണൻ, മദനകുമാർ, ബാലചന്ദ്രൻ, സനൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. മാതൃസമിതി ഭാരവാഹികളായി വിജയലക്ഷ്മി മുല്ലൂർ (പ്രസിഡന്റ്),​ അജിത പൂങ്കുളം ( വൈസ് പ്രസിഡന്റ്),​ ലീല കോളിയൂർ (സെക്രട്ടറി),​ ടി.പ്രസന്നകുമാരി (ജോ.സെക്രട്ടറി ),​ ഡോ.റീന (ട്രഷറർ )​ എന്നിവരെ അടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.