തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ജോബ് ഫെയറിൽ 46 കുട്ടികൾക്ക് ജോലി ലഭിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കായി മണക്കാട് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജോബ് ഫെയർ സംഘടിപ്പിച്ചത്. ലുലു മാൾ, എസ്.ബി.ഐ ലൈഫ്, എൽ.ഐ.സി ഒഫ് ഇന്ത്യ, ടി.വി.എസ് മൊബിലിറ്റി സൊല്യൂഷൻസ് തുടങ്ങിയ 28 പ്രമുഖ കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസ് ജോബ് ഫെയർ ഉദ്ഘാടനം ചെയ്‌തു. 265 ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. 107 പേരെ കമ്പനികൾ ജോലിക്കായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. കരിയർ ഫെസ്റ്റ് കൺവീനർ സെയ്‌ദ് ഷിയാസ് ജോബ് നേതൃത്വം നൽകി.