p

തിരുവനന്തപുരം: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ സർക്കാർ മുൻ പ്ലീഡർ അഡ്വ. പി.ജി.മനുവിനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് വിമൻ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം ആവശ്യപ്പെട്ടു. മറ്റൊരു പീഡനക്കേസിൽ ഇരയായ യുവതിയെ സഹായിക്കാമെന്ന് പറഞ്ഞാണ് അഭിഭാഷകൻ ചൂഷണം ചെയ്തത്. ഔദ്യോഗിക മേൽവിലാസമാണ് പ്രതി പീഡനത്തിന് ഉപയോഗപ്പെടുത്തിയത്. ബലാത്സംഗം, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയ കേസിൽ അറസ്റ്റ് വൈകുന്നത് നീതീകരിക്കാനാവില്ല. നിയമനടപടി വൈകിയാൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും മേരി എബ്രഹാം വ്യക്തമാക്കി.