
ആര്യനാട്: ഒരുമ സൗഹൃദ സംഘം കൂട്ടായ്മ ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ആര്യനാട് സബ് ഇൻസ്പെക്ടർ ഷീന മുഖ്യ പ്രഭാഷണം നടത്തി. സൗജന്യ കായിക പരിശീലനം നടത്തുന്ന റിട്ട.സബ് ഇൻസ്‌പെക്ടർ കള്ളിപ്പാറ ചന്ദ്രചൂഢനെ ആദരിച്ചു. ആര്യനാട് പ്രസ് ക്ലബ് പ്രസിഡന്റ് ഷനുകുമാർ,വർക്കിംഗ് പ്രസിഡന്റ് മൈലം സത്യാനന്ദൻ,സെക്രട്ടറി മണക്കാട് നജീബ്,ട്രഷറർ വെള്ളനാട് വാമലോചനൻ,രാജ് കുമാർ,ശ്രീകുമാരി,ഐഷകുട്ടി,മോഹനൻ നായർ,ഷിഹാബുദീൻ എന്നിവർ സംസാരിച്ചു.