തിരുവനന്തപുരം: നഗരസഭ കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടിയുമായി ചേർന്ന് നടപ്പാക്കുന്ന അക്ഷരശ്രീ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കമായി. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രവേശനോത്സവത്തിൽ പഠിതാക്കൾ ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു.
സെന്റ് മേരിസ് വെട്ടുകാട് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ക്ലൈനസ് റൊസാരിയോ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സെറാഫിൻ ഫ്രെഡി അദ്ധ്യക്ഷനായി. കോട്ടപ്പുറം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.എസ്.ശരണ്യ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പനിയടിമ അദ്ധ്യക്ഷത വഹിച്ചു. കമലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിതാ നാസർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വിജയകുമാരി.വി അദ്ധ്യക്ഷത വഹിച്ചു. ശ്രീകാര്യം ഹൈസ്‌കൂളിലെ അക്ഷരശ്രീ സമ്പർക്ക പഠന കേന്ദ്രത്തിന്റെ പ്രവേശനോത്സവം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് ഉദ്ഘാടനം ചെയ്തു.