sanal

തിരുവനന്തപുരം: മുതിർന്നവരെ വെല്ലുന്ന കരവിരുതിൽ തൊടുപുഴ കരിങ്കുന്നം സെന്റ് അഗസ്റ്രിൻ ഹയർ സെക്കൻ‌ഡറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി സനൽ ജയേഷ് മൂന്ന് മണിക്കൂറിനുള്ളിൽ പണിതെടുത്തത് മനോഹരമായ കട്ടിലും അതിനരികിൽ സെറ്ര് ചെയ്യാവുന്ന രണ്ട് ടേബിൾ സ്റ്റാൻഡുകളും.

കാസർകോട് പാക്കം ജി.എച്ച്.എസ്.എസിലെ ശ്രീഷ്‌മ മനോഹരമായ ചാരുബെഞ്ചാണ് പണിതത്. മരപ്പണി ചെയ്യുന്ന അച്ഛനാണ് ശ്രീഷ്‌മയുടെ ഗുരു. ടീപ്പോയ്,​ കസേര,​ കട്ടിൽ,​ മേശ തുടങ്ങിയ ഗൃഹോപകരണങ്ങൾ അനായാസം നിർമ്മിച്ച് കുട്ടികൾ കൈയടി നേടി. തൊഴിൽ മികവ് കൂടി കരസ്ഥമാക്കിയാണ് ഈ കുട്ടികൾ സ്കൂൾകാലം പൂർത്തിയാക്കുന്നതെന്ന് അദ്ധ്യാപകരും കാണികളും അഭിപ്രായപ്പെട്ടു.