bhinnasheshi-1

പാറശാല: സമഗ്ര ശിക്ഷ കേരളം പാറശാല ബി.ആർ.സിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. നിമിഷനേരം കൊണ്ട്തന്നെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഛായാ ചിത്രങ്ങൾ വരയ്ക്കാൻ കഴിയുന്നതിലൂടെ പ്രശംസ നേടിയ ഭിന്നശേഷി വിദ്യാർത്ഥി ആഷ്‌ലിനെ ചടങ്ങിൽ ആദരിച്ചു.

ബി.ആർ.സിയിൽ നിന്ന് ആരംഭിച്ച വാഹന വിളംബരറാലി സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഓഫ്‌ ചെയ്തു. ബി.ആർ.സി പ്രവർത്തകരും രക്ഷിതാക്കളും വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. ഉച്ചക്കട ആർ.സി എൽ.പി.എസിൽ നടന്ന സമാപന സമ്മേളനം പാറശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്ഘാടനം ചെയ്തു. ബി.പി.സി സുഗത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.