വിഴിഞ്ഞം: ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് സോയിൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 5നും 6നും ദേശീയ സെമിനാറും വിവിധ ആഘോഷ പരിപാടികളും നടക്കും. കാർഷിക കോളേജ് ഡീൻ ഡോക്ടർ റോയി സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് ഉദ്ഘാടനം നിർവഹിക്കും.
സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ് ടി.എൻവിയോൺമെന്റ് ടെക്നോളജി ഡിവിഷൻ ഹെഡ് ഡോ.സി.കേശവചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്ര പ്രദർശനം വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരം എന്നിവ നടക്കും. 6ന് മണ്ണ്-ജല സഹവർത്തിത്വം സുസ്ഥിര കൃഷിക്ക് എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടക്കും. എ.നിസാമുദീൻ, ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ,ഡോ.വി.കെ. വേണുഗോപാൽ, കേരള കാർഷിക സർവകലാശാല മുൻ സോയിൽ സയൻസ് വിഭാഗം മേധാവി ഡോ.വി.എസ്.സന്തോഷ് മിശ്ര,കിഴങ്ങ് ഗവേഷണ കേന്ദ്രം ശ്രീകാര്യം പ്രിൻസിപ്പൽ സയന്റിസ്റ്റ് എന്നിവർ പ്രഭാഷണം നടത്തും.