saikrishna-school

പാറശാല: ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂളിൽ നടന്ന ഭക്ഷ്യമേള ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മോഹന്‍കുമാർ, അക്കാഡമിക് ഡയറക്ടർ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ രേണുക എന്നിവർ സംസാരിച്ചു. സായികൃഷ്ണ പബ്ലിക് സ്കൂളിലെ അദ്ധ്യാപകരാണ് ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകിയത്. ഭക്ഷ്യമേളയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം മുൻ വർഷങ്ങളിലെ പോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.