തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും ജില്ലാസാമൂഹ്യനീതിവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി ദിനാഘോഷം പൊലിമയോടെ സമാപിച്ചു. 'ഉണർവ് 2023" എന്ന പേരിൽ വഴുതയ്ക്കാട് ഗവ. വിമെൻസ് കോളേജിൽ നടന്ന പരിപാടിയിൽ വിവിധ കലാമത്സരങ്ങൾ അരങ്ങേറി. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അഞ്ച് വേദികളിലായി നടന്ന കലാ മത്സരങ്ങളിൽ സബ് ജൂനിയർ,ജൂനിയർ,സീനിയർ,സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 1,200ലധികം ഭിന്നശേഷിക്കാർ മത്സരിച്ചു. വൈകിട്ട് നടന്ന സമാപന ചടങ്ങ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പിന്നണിഗായകൻ ജി. വേണുഗോപാൽ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ ജയാഡാളി, ജില്ലാ സാമൂഹ്യനീതി ഓഫീസർ എം. ഷൈനിമോൾ എന്നിവർ പങ്കെടുത്തു.