k

തിരുവനന്തപുരം: ദേശീയ തലത്തിൽ 8 സംസ്ഥാനങ്ങൾ മാറ്റുരച്ച സോണൽതല ബാന്റ് മത്സരത്തിൽ പെൺകുട്ടികളുടെ ബ്രാസ് ബാന്റ് വിഭാഗത്തിൽ കണ്ണൂർ, സെന്റ്. തെരാസസ് ആഗ്ലോ ഇന്ത്യൻ എച്ച് .എസ്.എസ് വിജയികളായി. ബ്രാസ് (ആൺ)പുതുച്ചേരി അമലോൽപവം എച്ച് .എസ്.എസ് ടീമിനും ഒന്നാം സ്ഥാനം ലഭിച്ചു.

പൈപ്പ് ബാന്റ് (പെൺ) പി എം ശ്രീ കേന്ദ്രീയ വിദ്യാലയം ബംഗളുരു, പൈപ്പ് ബാന്റ് (ആൺ) ഡോ.അബ്ദേക്കർ ഗുരുകുലം അറു ഗോലുനു, ആന്ധ്രാപ്രദേശും ജേതാക്കളായി. സി.ആർ.പി.എഫ് പള്ളിപ്പുറം ബാന്റ് ടീം സബ് ഇൻസ്‌പെക്ടർ രത്നമണി, കേരള പൊലീസ് ബാൻഡ് ടീം എസ്.ഐമാരായ സുന്ദരൻ, ശോഭന ദാസൻ തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസി രാജ്യത്തെ വിവിധ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള വിദ്യാർത്ഥികൾക്കായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. അരുവിക്കര ജി.വി. രാജ സ്‌പോർട്സ് സ്‌കൂളിൽ നടന്ന ബാന്റ് മത്സരങ്ങളുടെ അവതരണോദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.