തിരുവനന്തപുരം: സാധാരണക്കാരുടെ വിയർപ്പും അദ്ധ്വാനവും കൊണ്ട് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുകയെന്ന ഇടത് നയത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോകരുതെന്നും കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട് സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്ത സമ്മേളനം ചർച്ചകൾക്ക് ശേഷം ഭാരവാഹി തിരഞ്ഞെടുപ്പോടെ സമാപിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ, ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം എം.പി, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ എം.ജി.രാഹുൽ, ഗോപകുമാർ, കവിതരാജൻ, പള്ളിച്ചൽ വിജയൻ,അരുൺ കെ.എസ്,മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റായി സോളമൻ വെട്ടുകാടും സെക്രട്ടറിയായി മീനാങ്കൽ കുമാറും ട്രഷററായി ടി.ഷാജി കുമാറും ഉൾപ്പെടുന്ന ജില്ലാ കമ്മിറ്റിയെയും 27 അംഗ ജില്ലാ എക്‌സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു.