sonia-gandhi

ഹൈദരാബാദ്: സോണിയാ ഗാന്ധിയുടെ ജന്മദിനമായ ഈ മാസം 9ന് തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരമേൽക്കും. സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡി, കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ ഇന്നലെ രാത്രി ഗവർണർ തമിഴിസൈ സൗന്ദർരാജനെ രാജ്ഭവനിൽ എത്തി കണ്ടു. നിയസഭാ കക്ഷിയോഗം ഇന്ന് രാവിലെ 10ന് ചേരും