തിരുവനന്തപുരം: ജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ ആറ്റിങ്ങലിൽ തിരിതെളിയും. 307 ഇനങ്ങളിലായി 6471 കുട്ടികൾ മികവ് തെളിയിക്കാനെത്തും. പ്രധാനവേദിയായ ആറ്രിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10നാണ് ഉദ്‌ഘാടനം. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ,​ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ,​ ഡയറ്റ്,​ ടൗൺ യു.പി.എസ്,​ ഡി.ഇ.ഒ ഓഫീസ്,​ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.

പ്രധാനവേദിയായ ആറ്രിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ച്,​ ഗേൾസിലും ഡയറ്റിലും മൂന്ന്,​ ടൗൺ യു.പി.എസ്. ഡി.ഇ.ഒ ഓഫീസ് എന്നിവിടങ്ങളിൽ ഓരോ വേദികൾ എന്നിങ്ങനെയാണ് ക്രമീകരണം. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ ബാൻഡ് മേള മത്സരം നടക്കും. ഇവിടെത്തന്നെയാണ് ഊട്ടുപുരയും പ്രവർത്തിക്കുന്നത്. അപ്പീലുകളുടെ ഫലം വരുന്നതോടെ എണ്ണൂറോളം കുട്ടികൾ അധികമായി മത്സരിക്കാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. എട്ടിന് കലോത്സവം സമാപിക്കും.