വിതുര: പാലോട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ലോകഭിന്നശേഷി ദിനാഘോഷം നടത്തി.കായികോത്സവം വിതുര ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. സബ് ജില്ലയിലെ 73 സ്കൂളുകളിൽ നിന്നുള്ള 103 കുട്ടികൾ കായികോത്സവത്തിൽ പങ്കെടുത്തു. ജി സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനംചെയ്തു.

വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു.ബൈജു എസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാന്മാരായ മേമല വിജയൻ,നീതു രാജീവ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് .എസ് എൽ കൃഷ്ണകുമാരി, വിതുര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ.എം ജെ ഷാജി,ഹയർസെക്കൻഡറി ഹെഡ്മിസ്ട്രസ് സിന്ധു ദേവി,വൊക്കേഷണൽഹയർസെക്കൻഡറി സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ സത്യൻ,സീനിയർ അസിസ്റ്റന്റ് പ്രേംജിത്ത്, പിടിഎ പ്രസിഡൻറ് ആർ രവി ബാലൻ,എസ് എം സി ചെയർമാൻ എ.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പാലോട് ബി.ആർ.സി ട്രെയിനർ .പ്രിയ എസ് നായർ നന്ദി രേഖപ്പെടുത്തി. സമാപന സമ്മേളനം ജില്ലാപഞ്ചായത്തംഗം സോഫിതോമസ് ഉദ്ഘാടനംചെയ്തു.പാലോട് എ.ഇ.ഒ.ഷീജ വി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എൽ കൃഷ്ണകുമാരി എന്നിവർപങ്കെടുത്തു.