വിതുര:പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാസർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അരുവിക്കര,വാമനപുരം നിയോജകമണ്ഡലംകമ്മിറ്റികളുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുന്നിൽ ധർണനടത്തി.യൂണിയൻ ജില്ലാസെക്രട്ടറി എസ്.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് വാമനപുരംബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നന്ദിയോട് ബി.സുശീലൻ,യൂണിയൻ ജില്ലാഭാരവാഹികളായ എ.എ.റഹീം, ബി.കെ.സോമശേഖരൻനായർ,ബാലരാമപുരംവിശ്വംഭരൻ,സംസ്ഥാനകൗൺസിൽഅംഗങ്ങളായ എ.അബുസാലി,കെ.ഗംഗാധരൻനായർ,ജില്ലാകമ്മിറ്റിഅംഗങ്ങളായവെള്ളനാട് കൃഷ്ണൻകുട്ടി,ജിജോ.കെ.കുട്ടപ്പൻ,വാമനപുരംമണ്ഡലം പ്രസിഡന്റ് വിജയകുമാരൻ,സെക്രട്ടറി വേങ്കവിളസുരേഷ്‌കുമാർ,അരുവിക്കരമണ്ഡലം പ്രസിഡന്റ് കടുക്കാമൂട് മനോഹരൻ,സെക്രട്ടറി എൻ.ഗംഗാധരൻനായർ,ട്രഷറർസനൽകുമാരി,മണ്ഡലംപ്രസിഡന്റുമാരായശിവദാസൻപിള്ള,ഷാജഹാൻ,മാർട്ടിൻ,വനിതാകമ്മിറ്റിനിയോജകമണ്ഡലം പ്രസിഡന്റുമാരായ ഗീതാകുമാരി,കുറ്റിച്ചൽജഗദമ്മ,ജില്ലാഓഡിറ്റർ എസ്.അബ്ദുൽസമദ് എന്നിവർ പങ്കെടുത്തു.