തി​രു​വ​ന​ന്ത​പു​രം​:​ ​ക​രി​മ​ഠം​ ​കോ​ള​നി​യി​ൽ​ ​ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ​ ​പോ​രാ​ടി​യ​ ​യു​വാ​വി​നെ​ ​ല​ഹ​രി​ ​സം​ഘം​ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വം​ ​ന​ട​ന്ന് ​ദി​വ​സ​ങ്ങ​ൾ​ക്ക​കം​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ൽ​ ​ഫോ​ർ​ട്ട് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​വീ​ണ്ടും​ ​ഗു​ണ്ടാ​ ​ആ​ക്ര​മ​ണം.​ ​
നി​ര​വ​ധി​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യും​ ​പൊ​ലീ​സി​ന്റെ​ ​ഗു​ണ്ടാ​ ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​യാ​ളു​മാ​യ​ ​ഡ​യ​മ​ണ്ട് ​കു​ട്ട​നും​ ​മൂ​ന്നം​ഗ​ ​സം​ഘ​വു​മാ​ണ് ​ഇ​ന്ന​ലെ​ ​തെ​രു​വി​ൽ​ ​അ​ഴി​ഞ്ഞാ​ടി​യ​ത്.​ ​ക​മ്പി​യും​ ​ക​രി​ങ്ക​ല്ലും​ ​കൊ​ണ്ടു​ള്ള​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​ആറ്റുകാൽ സ്വദേശികളായ അ​ജി​ത്,​മ​നു,​അ​പ്പൂ,​സ​ഞ്ജു​ ​എ​ന്നി​വ​ർ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​ഇവർ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​ പള്ളത്ത്കടവിൽ ചായ കുടിക്കാനെത്തിയപ്പോഴുാണ് സം​ഭ​വം.
പ്ര​തി​ക​ളു​ടെ​ ​ഏ​രി​യ​യി​ലെ​ത്തി​യെ​ന്ന​ ​കാ​ര​ണം​ ​പ​റ​ഞ്ഞാ​യി​രു​ന്നു​ ​നാ​ലു​പേ​രെ​ ​പ്ര​തി​ക​ൾ​ ​സം​ഘം​ ​ചേ​ർ​ന്ന് ​ആ​ക്ര​മി​ച്ച​ത്.​ ​'​ഇ​നി​ ​നി​ങ്ങ​ളെ​ ​ഇ​വി​ടെ​ ​ക​ണ്ടാ​ൽ​ ​കൊ​ന്ന് ​ആ​റ്റി​ലെ​റി​യും​ ​എ​ന്നു​പ​റ​ഞ്ഞാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം​ ​തു​ട​ങ്ങി​യ​ത്.​ ​ആ​ദ്യം​ ​മ​നു​വി​ന്റെ​ ​ബൈ​ക്ക് ​ച​വി​ട്ടി​ ​താ​ഴെ​യി​ട്ടു,​​​ ​പി​ന്നാ​ലെ​ ​ക​രി​ങ്ക​ൽ​ക്ക​ഷ്ണ​മെ​ടു​ത്ത് ​ത​ല​യ്‌​ക്ക​ടി​ച്ചു​ .​ ​
ഒ​ന്നാം​ ​പ്ര​തി​യാ​യ​ ​ഡ​യ​മ​ണ്ട് ​കു​ട്ട​ൻ​ ​കൈ​യി​ൽ​ ​ക​രു​തി​യി​രു​ന്ന​ ​ഇ​രു​മ്പ് ​ക​മ്പി​ ​ഉ​പ​യോ​ഗി​ച്ച് ​കു​ത്തി​പ്പ​രി​ക്കേ​ല്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​
കു​ത്തേ​റ്റ് ​അ​ജി​ത്തി​ന്റെ​ ​മു​തു​കി​ൽ​ ​മു​റി​വു​ണ്ടാ​യി.​ ​പി​ന്നാ​ലെ​ ​മൂ​ന്നാം​ ​പ്ര​തി​ ​അ​ജി​ത്തി​ന്റെ​ ​ത​ല​ ​പി​ടി​ച്ചു​വ​ച്ച് ​ക​രി​ങ്ക​ല്ല് ​ഉ​പ​യോ​ഗി​ച്ച് ​അ​ടി​ക്കാ​നും​ ​ശ്ര​മം​ ​ന​ട​ത്തി.
അ​ക്ര​മി​സം​ഘം​ ​ഏ​റെ​നേ​രം​ ​കൊ​ല​വി​ളി​ ​മു​ഴ​ക്കി​ ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​നാ​ട്ടു​കാ​ർ​ ​ഇ​ട​പെ​ട്ടാ​ണ് ​പ​രി​ക്കേ​റ്റ​വ​രെ​ ​ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​ ​സം​ഭ​വ​ത്തി​ലെ​ ​ഒ​ന്നാം​ ​പ്ര​തി​ ​ഡ​യ​മ​ണ്ട് ​കു​ട്ട​ൻ​ ​ഒ​രു​ ​ക്രി​മി​ന​ൽ​ ​കേ​സി​ൽ​പെ​ട്ട് ​ജ​യി​ലി​ലാ​യി​രു​ന്നു.​ ​അ​ടു​ത്തി​ടെ​യാ​ണ് ​ഇ​യാ​ൾ​ ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​
ക​രി​മ​ഠം​ ​കോ​ള​നി​യി​ലെ​ ​സം​ഭ​വ​ത്തി​ന് ​ശേ​ഷ​വും​ ​പൊ​ലീ​സ് ​ഇ​ട​പെ​ട​ൽ​ ​ഫ​ല​പ്ര​ദ​മാ​കാ​ത്ത​താ​ണ് ​പ്ര​തി​ക​ൾ​ക്ക് ​സ​ഹാ​യ​ക​മാ​കു​ന്ന​തെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​ഫോ​ർ​ട്ട് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.