വെഞ്ഞാറമൂട് :വാമനപുരം നിയോജക മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലായി തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്‌കൂളുകളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി ഇനി കുടിവെള്ളം പരിശോധിക്കാം.ഡി.കെ.മുരളി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചാണ് നവകേരള സദസിന്റെ ഭാഗമായി 14 വരെ സ്‌കൂളുകളിൽ പ്രത്യേകം ക്യാമ്പുകളൊരുക്കി ജീവാമൃതം പദ്ധതി നടപ്പിലാക്കുന്നത്.ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്,വി.എച്ച്.എസ്.എസ് മുളവന,ജി.വി.എച്ച്.എസ്.എസ് കല്ലറ,ജി.ജി .എച്ച്.എസ്.എസ് മിതൃമല,ജി.എച്ച്.എസ്.എസ് ഭരതന്നൂർ,ഇക്ബാൽ ഹൈസ്‌കൂൾ പെരിങ്ങമ്മല,എസ്.കെ.വി ഹൈസ്‌കൂൾ നന്ദിയോട്,എസ്.എൻ.വി ഹൈസ്‌കൂൾ ആനാട്,പി.എച്ച്.എം.കെ.വി.എം.വി.എച്ച്.എസ് പനവൂർ,ജനത ഹയർ സെക്കൻഡറി സ്‌കൂൾ തേമ്പാംമൂട് എന്നീ സ്‌കൂളുകളിലാണ് ലാബ് സൗകര്യം ഒരുക്കിയിട്ടുള്ളത്.നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.സ്‌കൂൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 മണിവരെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.പരിശോധന ഫലത്തിനനുസരിച്ചുള്ള പരിഹാര നടപടികളും വേണ്ട നിർദ്ദേശങ്ങളും ലാബുകളിൽ നിന്ന് ലഭിക്കും.