parishathseminar

മുടപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാമ ശാസ്ത്ര ജാഥ 2023 ന്റെ ഭാഗമായി പെരുങ്ങുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സെമിനാർ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ആറ്റിങ്ങൽ മേഖല പ്രസിഡന്റ് സുധീർ രാജ്. ആർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ബിനു തങ്കച്ചി സ്വാഗതം പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം എസ്.എൽ. സുനിൽകുമാർ വിഷയം അവതരിപ്പിച്ചു. കേരള സർവകലാശാല സോഷ്യോളജി ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫ. ഡോ. ബുഷ്റ ബീഗം, കയർഫെഡ് മുൻ ചെയർമാൻ അഡ്വ. എൻ. സായികുമാർ, ശ്രീനാരായണ സോദര സംഘം ജനറൽ സെക്രട്ടറി ലാൽസലാം,​ പരിഷത്ത് യൂണിറ്റ് സെക്രട്ടറി ഷൈനി അനീഷ്,​ ജില്ലാ ജോയിൻ സെക്രട്ടറി സിനി സന്തോഷ്, വിജു.ടി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി. വിജയ കുമാരി, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ .അംബിക, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. റിജി, ലിസി ജയൻ, മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എസ്. അനിൽകുമാർ ,മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്, പെരുങ്ങുഴി ക്ഷീര സംഘം പ്രസിഡന്റ് പ്രശാന്തൻ, പരിഷത്ത് ഭാരവാഹികളായ ഷൗക്കി, രവി, സജിതൻ മുടപുരം, എൻ.എസ്. അനിൽ,നിസാം തുടങ്ങിയവർ പങ്കെടുത്തു.