നെടുമങ്ങാട് : സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച സർഗോത്സവം പരിപാടിയുടെ നെടുമങ്ങാട് താലൂക്കുതല മത്സരങ്ങളും സമ്മാന വിതരണവും ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ ഗ്രന്ഥശാലകളിൽ നിന്ന് നിശ്ചിത മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച യു.പി, എച്ച്.എ സ് വിഭാഗം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി പേരയം ശശി,താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി മുരുകൻ കാച്ചാണി,കെ.രാജേന്ദ്രൻ,ടി.എൽ ബൈജു,എം.എസ്. .ശ്രീവത്സൻ,ഡി.രാജശേഖരൻ നായർ,എസ്.ഡി ഷീജ എന്നിവർ സംസാരിച്ചു.ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ ഗ്രന്ഥശാലകൾക്ക് പ്രത്യേക ട്രോഫികളും വിതരണം ചെയ്തു.