ആറ്റിങ്ങൽ: നവകേരള സദസിൽ 250 പേരെ പങ്കെടുപ്പിക്കാൻ മുനിസിപ്പാലിറ്റി പതിനാറാം വാർഡിൽ നവകേരള സദസിന് സംഘാടകസമിതി രൂപീകരിച്ചു.സംഘാടകസമിതി രൂപീകരണയോഗം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.വാർഡ്കൗൺസിലർ ഒ.പി.ഷീജ ,ആശാവർക്കർ എം.ഷീബ, മുനിസിപ്പൽ ക്ളാർക്ക് സി.റജീന,എസ്.സുജിൻ, എസ്.എസ്.ബൈജു,എസ്.സതീഷ് കുമാർ,റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.ഭാസി,സെക്രട്ടറി എം. പ്രേംകുമാർ,കെ.സുനിത ടീച്ചർ എന്നിവർ സംസാരിച്ചു.സംഘാടകസമിതി ചെയർപേഴ്സൻ വാർഡ് കൗൺസിലർ ഒ.പി. ഷീജയും കൺവീനർ ആശാവർക്കർ എം.ഷീബയും ഉൾപ്പെടെ 101 പേരെടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.