ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ഹയർ സെക്കൻഡറി കുട്ടികൾക്കായുള്ള റോവർ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത നിർവഹിച്ചു.വാർഡ് മെമ്പർ ടി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ആർ.സുഗതൻ,പി.ടി.എ പ്രസിഡന്റ് ഇ.ജയരാജ്,എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് കെ.വി.സജി,സെക്രട്ടറി എസ്.ഷിജു,പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്,ഹെഡ്മിസ്ട്രസ് ജി.ലില്ലി,ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപിക കെ.എൽ.ശ്രീലത,സ്റ്റാഫ് സെക്രട്ടറി എസ്.എസ്.സാബു,റോവർ സ്കൗട്ട്സ് ലീഡർ മാത്യുഅലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.