വർക്കല :സുപ്രസിദ്ധ സംഗീതജ്ഞയും അഭിനേത്രിയും എം.എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷന്റെ വൈസ് ചെയർപേഴ്സനും ആയിരുന്ന ആർ.സുബ്ബലക്ഷ്മിയുടെ നിര്യാണത്തിൽ എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷൻ അനുശോചിച്ചു.ഡോ.എം. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പി.ചന്ദ്രമോഹൻ അനുശോചനപ്രഭാഷണം നടത്തി.ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ,ഡോ.എം.ജയരാജു, ഡോ.സുഭഗൻ രാഘവൻ ,പി രവീന്ദ്രൻ നായർ ,ബി.ജോഷി ബാസു,ജി.അശോകൻ ,വർക്കല സത്യൻ തുടങ്ങിയവർ സംസാരിച്ചു