hi

കിളിമാനൂർ:പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ തട്ടത്തുമല ഗവണ്മെന്റ് സ്കൂളിൽ ആരംഭിച്ച തിരികെ സ്കൂളിൽ കാമ്പയിന്റെ സമാപനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.സലിൽ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ റഹിയാനത് ബീവി.എം സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ദീപ,വാർഡ് മെമ്പർമാരായ എസ്.ശ്യാംനാഥ്‌,ബി.ഗിരിജകുമാരി,കെ. സുമ,സുമ സുനിൽ എന്നിവർ സംസാരിച്ചു. സിനിമ സീരിയൽ താരം അനീഷ് പാപ്പാല മുഖ്യാതിഥിയായി. സി.ഡി.എസ് മെമ്പർമാർ ,ആർ.പിമാർ,സി.ഡി.എസ് അക്കൗണ്ടന്റ് ജ്യോതി.എസ് എന്നിവർ പങ്കെടുത്തു.സി.ഡി .എസ് വൈസ് ചെയർപേഴ്സൺ പ്രവിത പി. നന്ദി പറഞ്ഞു.