
തിരുവനന്തപുരം:കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ മഞ്ജു പ്രസന്നൻപിള്ള നവംബർ 31ന് വിരമിച്ചു. 1991 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥയാണ്. ആലപ്പുഴ സ്വദേശിയായ ഇവർ മൂന്ന് പതിറ്റാണ്ട് നീണ്ട സർവീസിൽ
പി.എം.ജി വെസ്റ്റേൺ റീജിയൻ തമിഴ്നാട്, ഫിനാൻഷ്യൽ സർവീസസ് ഡി.ഡി.ജി ന്യൂഡൽഹി, പോസ്റ്റൽ ഡയറക്ടറേറ്റിൽ ബിസിനസ് ഡെവലപ്‌മെന്റ് ജനറൽ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയം, ടെലികോം വകുപ്പ്, കർണാടക സർക്കാർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടേഷനിലും ജോലി ചെയ്തിട്ടുണ്ട്.