
വർക്കല: നവകേരള സദസ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി പാപനാശം ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് വോളിബാൾ ടൂർണമെന്റ് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒരു വിദേശ ടീമും ഒരു തമിഴ്നാട് ടീമും ഉൾപ്പെടെ എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സ്പാർട്ടൻസ് വർക്കല വിജയികളായി.വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ,നവകേരള സദസ് വർക്കല മണ്ഡലം കൺവീനർ അനീഷ് കുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.അജയകുമാർ, നിതിൻ നായർ, തഹസീൽദാർ അജിത്ത് ജോയ്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി.വരും ദിവസങ്ങളിൽ സംവാദങ്ങൾ, നാടൻ പാട്ട്, മെഗാ തിരുവാതിര, മിനി മാരത്തോൺ,കബഡി, ബാഡ്മിന്റൺ, സൈക്കിൾ റാലി തുടങ്ങിയ പരിപാടികളുമുണ്ടാകും. 20ന് വൈകിട്ട് 5ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഓഡിറ്റോറിയത്തിലാണ് നവകേരള സദസ് നടക്കുന്നത്.