
വെള്ളറട: സി. പി. എം നേതാവും കാട്ടാക്കട ഏരിയ സെക്രട്ടറിയും മലയോരമേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച എൻ.അഭിമന്യുവിന്റെ നാലാമത് അനുസ്മരണ ദിനാചരണവും സി.പി.എം വെള്ളറട ഏരിയ കമ്മറ്റി നെല്ലിശേരിയിൽ പണികഴിപ്പിച്ച സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും സി.പി.എം ജില്ലാസെക്രട്ടറി വി. ജോയി നിർവഹിച്ചു.ജില്ലാകമ്മിറ്റി അംഗം കെ.എസ്.സുനിൽ കുമാർ,വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി,സി.കെ. ഹരീന്ദ്രൻ എം.എൽ.എ,കെ.ആൻസലൻ എം.എൽ.എ,ഐ.വി.സതീഷ് എം.എൽ.എ,ജി.സ്റ്റീഫൻ എം.എൽ.എ,ടി.എൽ.രാജ്, വി.സനാതനൻ,എം.ആർ.രംഗനാഥൻ,ഇ.ഷൈജു,എസ്.നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.