തിരുവനന്തപുരം: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തലസ്ഥാനത്ത് തുടക്കമായി.നാലാഞ്ചിറ കോട്ടയ്ക്കാട്ട് കൺവെൻഷൻ സെന്ററിൽ കരോൾ ഗാനസന്ധ്യയോടെയാണ് ആഘോഷം ആരംഭിച്ചത്. ചെങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ക്രിസ്മസ് സന്ദേശം നൽകി.നൂറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഭീമാ ജൂവലറിയ്ക്കു വേണ്ടി മാനേജിംഗ് ഡയറക്‌ടർ എം.എസ്.സുഹാസിനെ ആദരിച്ചു. വൈ.എം.സി.എ. പ്രസിഡന്റ് പ്രൊഫ. അലക്സ് തോമസ്, വൈ.എം.സി.എ സ്‌പിരിച്വൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. തോമസ് ഫിലിപ്പ്, അനീഷ് ടി.വർഗീസ്, അനിത് എസ്. സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷാജി ജെയിംസ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം വൈ.എം.സി.എ ക്വയർ കൂടാതെ പേരൂർക്കട എബനേസർ മാർത്തോമ്മാ ചർച്ച്, വഴുതയ്ക്കാട് ശാലേം മാർത്തോമ്മാ ചർച്ച്, പാറ്റൂർ സെൻ്റ് തോമസ് മാർത്തോമ്മാ ചർച്ച്, പാളയം സി.എസ്.ഐ. മെറ്റീർ മെമ്മോറിയൽ ചർച്ച്, വട്ടിയൂർക്കാവ് സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ച്, പരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച്, പേരൂർക്കട സി.എസ്.ഐ. ചർച്ച്, നന്തൻകോട് ജെറുസലേം മാർത്തോമ്മാ ചർച്ച്, പുന്നൻ റോഡ് സെൻ്റ് പീറ്റേഴ്‌സ് യാക്കോബായ സിംഹാസന കത്തീഡ്രൽ, പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ, നന്തൻകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് എന്നിവയുടെ ഗായകസംഘങ്ങളാണ് ഗാനങ്ങൾ ആലപിച്ചു.