p

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ രണ്ടാം ബാച്ച് വിജ്ഞാപനം ഉടനില്ലെങ്കിലും, ഐ.എ.എസ് മാതൃകയിൽ സ്റ്റേറ്റ് ഡെപ്യൂട്ടേഷൻ റിസർവ് രൂപീകരിച്ച് ഒഴിവുകൾ കണ്ടെത്താൻ സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യും. ആറ് മാസത്തിനുള്ളിൽ ഭേദഗതി കൊണ്ടുവരാനാണ് സർക്കാരിന്റെ ശ്രമം.

കെ.എ.എസിലെ കേഡർ തസ്തികളായ 105ന്റെ 30 ശതമാനം (31)​ ഡെപ്യൂട്ടേഷൻ റിസർവായി മാറ്റി വയ്ക്കും. ഐ.എ.എസിൽ 25 ശതമാനമാണിത്. ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ പോകുമ്പോൾ ഒഴിവു വരുന്ന തസ്‌‌തികകളിൽ കേന്ദ്രം നിയമനം നടത്തുകയാണ് രീതി. ഇതാണ് കെ.എ.എസിലും ആലോചിക്കുന്നത്. ഡെപ്യൂട്ടേഷൻ റിസർവ് കണ്ടെത്താൻ നേരത്തെ ചീഫ് സെക്രട്ടറി തല സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ,​ എല്ലാ വകുപ്പുകളും റിപ്പോർട്ട് നൽകിയില്ല. . ഏതെല്ലാം തസ്തികകൾ ഡെപ്യൂട്ടേഷൻ റിസർവിൽ ഉൾപ്പെടുത്താമെന്നത് സംബന്ധിച്ച് റിപ്പോർട്ട് ഒരാഴ്ചയ്‌ക്കകം സമർപ്പിക്കാൻ പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ വകുപ്പ് മേധാവിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

അപ്പീലിനും ബലം
കെ.എ.എസ് സ്‌പെഷ്യൽ റൂളിലെ ഭേദഗതി നിയമസഭയുടെ സബ്‌ജക്ട് കമ്മിറ്റി പരിഗണിക്കും. തുടർന്ന് സർവീസ് സംഘടനകളുടെ അഭിപ്രായം തേടും. കേഡർ തസ്തിക നിർണയത്തിനെതിരെ ആദ്യ റാങ്കു പട്ടികയിലുള്ളവർ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. കേഡർ തസ്തിക നൂറ്റിയഞ്ചായി നിജപ്പെടുത്തിയത് ട്രൈബ്യൂണൽ റദ്ദാക്കി. ഇതിനെതിരായ അപ്പീലിനും ഭേദഗതി സഹായകമാവും

ഡെപ്യൂട്ടേഷൻ റിസർവ്

കണ്ടെത്തേണ്ടത്

 പൊതുമേഖലാ സ്ഥാപനങ്ങൾ

സർക്കാർ/ മിഷനുകൾ/പ്രോജക്ടുകളിലെ മാനേജരീയൽ തസ്തികകൾ

 സ്ഥാപനങ്ങളിലെ മദ്ധ്യതല മാനേജീരിയൽ തസ്തികകൾ

 പ്രൊഫഷണൽ യോഗ്യതകൾ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകൾ

 സ്ഥാപന നവീകരണം,​ സ്വതന്ത്ര ചുമതലയുള്ള പ്രോജക്ടുകൾ

 തസ്തികകൾ സംയോജിപ്പിച്ചോ, പുനർ നിർവചിച്ചോ