
വിഴിഞ്ഞം: അടിമലത്തുറ സ്വദേശി ദുബായിൽ കുഴഞ്ഞ് വീണ് മരിച്ചതായി വിവരം. അടിമലത്തുറ ജോഷി ഹൗസിൽ തദയൂസിന്റെയും സോഫിയുടെയും മകൻ ജോഷി തദയൂസ് (23) ആണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്.സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു. ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. പിതാവ് ദുബായിൽ ഹോട്ടൽ ജീവനക്കാരനാണ്. ഇളയ സഹോദരൻ ജോയി തദയൂസ്.