
ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിൽ ശിവഗിരി മഹാ തീർത്ഥാടന വിളംബര പദയാത്രയുടെ ഭാഗമായി വിശ്വാസികൾക്കുള്ള പീതാംബര ദീക്ഷാ സമർപ്പണം നടന്നു. ആശ്രമാങ്കണത്തിലെ ദീപ പ്രതിഷ്ഠാ സന്നിധിയിൽ നടന്ന ചടങ്ങുകളിൽ നിരവധി ഗുരുഭക്തർ പങ്കെടുത്തു.
ക്ഷേത്രാചാര്യൻ തിരുനെല്ലൂർ കാശി മഠത്തിൽ പി.ബിജു പോറ്റി തീർത്ഥാടകർക്ക് പീതാംബര ദീക്ഷകൾ കൈമാറി. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള നേതൃത്വം നൽകി. യൂണിയൻ സെകട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ഗുരുക്ഷേത്ര ഗുരു മണ്ഡപ ജില്ലാ സമിതി പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ, സഭവിള ശ്രീനാരായണാശ്രമം വനിതാ ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ, സെക്രട്ടറി വിജയ അനിൽകുമാർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ഷീല സോമൻ, ജോയിന്റ് സെക്രട്ടറി ശ്രീജ അജയൻ, വൈസ് പ്രസിഡന്റ് വത്സല പുതുക്കരി, ശ്രീവേണി ശുശ്രുതൻ, ഡീന, വർഷ എന്നിവർ പങ്കെടുത്തു.
23വരെ ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര സന്നിധിയിൽ നിന്ന് രാവിലെയും വൈകിട്ടും പൂജാവേളകളിൽ മുഖ്യപൂജാരിയിൽ നിന്ന് ശിവഗിരി തീർത്ഥാടകർക്കു പീതാംബര ദീക്ഷ സ്വീകരിക്കാമെന്ന് പദയാത്ര സ്വാഗത സംഘം ജനറൽ കൺവീനർ ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു. ഫോൺ: 9447044220.