വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഗവൺമെന്റ് യു.പി.എസിൽ ഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ എസ്.ഷിഹാസ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എസ്.എൽ. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ് സ്വാഗതം പറഞ്ഞു.സ്‌കൂളിലെ അദ്ധ്യാപകനും അദ്ധ്യാപക അവാർഡ് ജേതാവുമായ ബി.കെ.സെൻ,പൂർവ വിദ്യാർത്ഥിയും പ്രതിഭയുമായ ജെ.ശ്രീരാജ് എന്നിവരെ ആദരിച്ചു.സീനിയർ അസിസ്റ്റന്റ് ആർ.സ്വപ്ന,ഗാന്ധി ദർശൻ കൺവീനർ പി.ടി.ഷീല,കോർഡിനേറ്റർ ബി.ആർ.രാജില,പ്രോഗ്രാം കോർഡിനേറ്റർ ടി.അർച്ചന,എസ്.ആർ.ജി.കൺവീനർ ജി. ഗീതാലക്ഷ്മി,സ്റ്റാഫ് സെക്രട്ടറി എസ്.നിഹാസ് വിദ്യാർത്ഥികളായ ലക്ഷ്മി.ആർ.നായർ ,എസ്.വി.ശിവന്യ എന്നിവർ സംസാരിച്ചു.