വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ തദ്ദേശഭരണ സ്ഥാപനതല കായിക വികസനം ഗെയിം ഫെസ്റ്റിവൽ 2023- 9,10 ദിവസങ്ങളിൽ ക്രിക്കറ്റ് 9ന് രാവിലെ 9ന് വക്കം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വോളിബോൾ വൈകിട്ട് 4ന് ദൈവപ്പുര ഗ്രൗണ്ടിലും ഫുഡ്ബോൾ 10ന് രാവിലെ 9ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും കബഡി രാവിലെ 10ന് മുക്കാലുവട്ടം ഗ്രൗണ്ടിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.