പാലോട്: എസ്.വൈ.എസ് നെടുമങ്ങാട് സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലോട് എ.എ ഓഡിറ്റോറിയത്തിൽ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു.ജഅഫർ സഅദിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് പ്രസിഡന്റ്‌ നിസാർ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് ശരീഫ് സഖാഫി,സാമൂഹികം ഡയറക്ടറേറ്റ് സെക്രട്ടറി അൻവർ പെരിങ്ങമ്മല എന്നിവർ ക്ലാസെടുത്തു.പെരിങ്ങമ്മല പഞ്ചായത്ത്‌ മെമ്പർ ഷഹനാസ്,സനൂജ് വഴിമുക്ക്,മുഹമ്മദ് ജാസ്മിൻ, ശാഹുൽ ഹമീദ് സഖാഫി, സഫീർ പാലോട്,സഹലുദീൻ സുഹ് രി,നസീംലാൽ എന്നിവർ സംസാരിച്ചു.