a

വക്കം: ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മിതം 2.0' എന്ന പേരിൽ ഊർജ്ഞ സംരക്ഷണ സാക്ഷരതാ പദ്ധതി നടപ്പാക്കി. വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്കീം കേരള എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാകുന്നത്. വക്കം മാർക്കറ്റ് ജംഗ്ഷനിൽ വക്കം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ സൂര്യ. കെ.എസ് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.എസ്. ഇ.ബി. സബ് എഞ്ചിനിയർ രാജീവ് കുമാർ.ടി, സ്ക്കൂൾ പ്രിൻസിപ്പൽ ബിനിമോൾ. ബി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുജിത്ത്. എസ്, അദ്ധ്യാപികമാരായ ഗാഥാ, ജൂലി. കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.