
കിളിമാനൂർ:കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഒരുങ്ങുന്ന ഭിന്നശേഷി സൗഹൃദ വീട് സ്വപ്നക്കൂടിന് തറക്കല്ലിട്ടു.കിളിമാനൂർ ബി.ആർ.സി പരിധിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാർത്ഥിക്കാണ് സ്വപ്നക്കൂട് നിർമ്മിക്കുന്നത്.റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, വർക്കല എസ്.എൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ്,എസ്.എൻ ട്രസ്റ്റ്,കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ല കമ്മിറ്റി എന്നിവരുടെ സഹായത്തോടുകൂടിയാണ് വീട് നിർമ്മിക്കുന്നത്.സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ ഭിന്നശേഷി സൗഹൃദ വീടായ സ്വപ്നക്കൂടിന് തറക്കല്ലിട്ടു.ഗൃഹനിർമ്മാണത്തിന്റെ ആദ്യ ഗഡു തുക 2 ലക്ഷം രൂപ അജി എസ്.ആർ.എം അഡ്വ.വി. ജോയി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കോൺട്രാക്ടർ ആദിൽ ഖാന് കൈമാറി.കെ.ആർ.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.എസ്.ബിനു കുമാർ,ജില്ലാ സെക്രട്ടറി രജനി,എസ്,കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം നവാസ് കെ,റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് അംഗം ജി.ശിവകുമാർ,എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി എസ്.ആർ.എം,കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്,വൈസ് പ്രസിഡൻറ് കുമാരി കെ.ഗിരിജ, മുൻ പ്രസിഡൻറ് കെ.ജി.പ്രിൻസ്,എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ് സി സുഗതൻ,ഡോ.പ്രീതി കൃഷ്ണ,വിപിൻരാജ്, കെ.സുമേഷ്,ഡോ.രേഷ്മ ആർ,കെ.സി. പ്രീത,ഡോക്ടർ സജു എസ്, ഡോ.സജീഷ് ശശിധരൻ എന്നിവർ സംസാരിച്ചു.സി.പി.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.പ്രേമചന്ദ്രൻ സ്വാഗതം പറഞ്ഞു.കെ.ആർ.ടി.എ ജില്ലാ പ്രസിഡന്റ് ഷാമില എം അദ്ധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കാർത്തിക്.എം.എസ് നന്ദി പറഞ്ഞു.