കല്ലമ്പലം:കരവാരം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വായ്,ബ്രസ്റ്റ്,ഗർഭാശയം തുടങ്ങിയവയിലെ കാൻസർ സ്ക്രീനിംഗ്,സാബിൾ എന്നിവ ശേഖരിക്കാൻ പ്രത്യേക വിഭാഗം ആരംഭിച്ചു.പഞ്ചായത്ത് നിവാസികളുടെ ഏറെ കാലത്തെ ആവശ്യം കണക്കിലെടുത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രത്യേക സംവിധാനം ഒരുക്കിയത്.മുൻകൂട്ടി രജിസസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യ സേവനം ലഭിക്കുക.പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ നിർവഹിച്ചു.വാർഡ് അംഗം ജി.ഉല്ലാസ്കുമാർ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.എസ്.വിദ്യ ഇതു സംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസെടുത്തു.പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.ഹെൽത്ത് ഇൻസ്പെക്ടർ എസ്.സജീവ്,ജെ.എച്ച്.ഐ എസ്.കിരൺ എന്നിവർ സംസാരിച്ചു.