കാട്ടാക്കട: ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'സിവിൽ സർവീസ് സംരക്ഷണ യാത്ര' ഇന്ന് തിരുവനന്തപുരം സൗത്ത് ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസം കാട്ടാക്കടയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ജില്ല അസി. സെക്രട്ടറി കെ.എസ്. അരുൺ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എസ്. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാൻ,ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ,വൈസ് ചെയർമാൻമാരായ കെ.മുകുന്ദൻ,എം.എസ്.സുഗതകുമാരി,ട്രഷറർ കെ.പി. ഗോപകുമാർ എന്നിവർ സംസാരിച്ചു.ജോയിന്റ് കൗൺസിൽ നന്മ സാംസ്കാരിക വേദിയിലെ കലാകാരൻമാർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ തെരുവുനാടകം അവതരിപ്പിച്ചു.സൗത്ത് ജില്ലാതല പര്യടനം പൂർത്തിയാക്കുന്ന കാൽനട ജാഥ ഏഴിന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ സമാപിക്കും.