jk

ഉദിയൻകുളങ്ങര:അമരവിള -കാരക്കോണം റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി അധികൃതർ റോഡിന്റെ ഇരുസൈഡും എടുത്തുവെങ്കിലും ഈ ഭാഗങ്ങളിൽ ഓടകൾ ഇല്ലാത്തതിനാൽ റോഡിൽ വെള്ളക്കെട്ട് രൂപപെടുകയും ധനുവച്ചപുരം,നെടിയാം കോട് എന്നീ പ്രദേശങ്ങളിലെ റോഡിന്റെ ഒരു ഭാഗത്തുളള വീടുകളിലും കടകളിലും വെള്ളം കയറുന്നതായി പരാതി.കഴിഞ്ഞ രണ്ടുമാസത്തിനു മുമ്പാണ് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കടകളുടെയും വീടുകളുടെയും ഭാഗങ്ങൾ നീക്കിയത്.റോഡിന് ഇരുഭാഗത്തുമുള്ള ഓടകൾ മൂടിയതാണ് വെള്ളക്കെട്ട് രൂക്ഷമാവാൻ കാരണം.നിരവധി സ്കൂളും കോളേജുകളും ഇവിടെ ഉള്ളതിനാൽ പ്രവർത്തി ദിവസങ്ങളിൽ ആൾതിരക്കും വാഹന തിരക്കും കൂടുതലാകുന്നത് അപകടങ്ങൾ തുടർക്കഥയാവാൻ കാരണമാകുന്നു.ശാശ്വതമായ പരിഹാരം ഉടൻ കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.